Saturday, April 5, 2025

നാലാമതും നടി വനിതാ വിജയകുമാർ വിവാഹിതയാകുന്നു; സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ച് താരം…

Must read

- Advertisement -

തമിഴ് നടി വനിതാ വിജയകുമാര്‍ വീണ്ടും വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ 5-ാം തീയതിയാണ് വിവാഹചടങ്ങ്. സേവ് ദ ഡേറ്റ് ചിത്രവും നടി പുറത്തു ‌വന്നു.

വനിത തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദ ഡേറ്റ് ചിത്രവും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, വിവാഹവേദി എവിടെയാണെന്ന കാര്യമോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

വനിതയുടെ നാലാം വിവാഹമാണിത്. വനിതയുടെ ആദ്യവിവാഹബന്ധങ്ങളും വിവാഹമോചനങ്ങളുമെല്ലാം നേരത്തെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

2000 സെപ്റ്റംബറില്‍ നടന്‍ ആകാശിനെയാണ് വനിത ആദ്യം വിവാഹം കഴിച്ചത്. 2007ൽ ഈ ബന്ധം വേർപെടുത്തി. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. അതേവർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2012 ൽ ഇവർ പിരിഞ്ഞു.

2020ല്‍ ഫോട്ടോഗ്രാഫറായ പീറ്റര്‍ പോളുമായിട്ടായിരുന്നു വനിതയുടെ മൂന്നാംവിവാഹം. ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത വിജയകുമാര്‍ മൂന്നാമതും വിവാഹിതയായത്. അഞ്ച് മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി പിരിഞ്ഞെന്നു വനിത പ്രഖ്യാപിച്ചു. പീറ്ററും താനും രണ്ട് വഴിക്കായി എന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറഞ്ഞിരുന്നു.

തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്തമകളാണ് വനിത. വിജയ്‌യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2019 ൽ ബിഗ് ബോസ് സീസൺ 3യിൽ മത്സരാർത്ഥിയായി. ഇപ്പോൾ യുട്യൂബ് ചാനലിൽ സജീവം.

നടനും കൊറിയോഗ്രാഫറുമാണ് റോബർട്ട്. മമ്മൂട്ടി നായകനായെത്തിയ ‘അഴകൻ’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ താരം പിന്നീട് തമിഴകത്ത് അറിയപ്പെടുന്ന നൃത്ത സംവിധായകനായി മാറി. ബിഗ് ബോസ് സീസൺ 6 ൽ മത്സരാർത്ഥിയായിരുന്നു.

See also  ഭർത്താവിനെയും ഭർതൃസഹോദരനെയും യുവതി വെടിവച്ച് കൊന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article