Saturday, April 5, 2025

ഇലക്ഷൻ പ്രചാരണത്തിനിടെ നടൻ മൻസൂർ അലിഖാൻ കുഴഞ്ഞുവീണു

Must read

- Advertisement -

ചെന്നൈ (Chennai) : സ്വതന്ത്ര സ്ഥാനാർഥിയായി വെല്ലൂരിൽ മത്സരിക്കുന്ന നടൻ മൻസൂർ അലിഖാൻ (Actor Mansoor Ali Khan) (പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്ന മൻസൂർ (Mansoor) വെല്ലൂരിലെ ഉൾഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണെന്നാണു റിപ്പോർട്ട്.

സഹായികൾ ഉടൻ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണു മൻസൂർ. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെട്ട മൻസൂർ ഇത്തവണ അണ്ണാഡിഎംകെക്കൊപ്പം മത്സരിക്കാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്നാണു സ്വതന്ത്രനായത്. ഇന്ത്യ ജനനായക പുലികൾ പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയും ഇദ്ദേഹത്തിനുണ്ട്.

See also  2019ല്‍ നിന്ന് എന്ത് മാറ്റം വരും കേരളത്തില്‍?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article