Home headline ജയസൂര്യ അമേരിക്കയിൽ നിന്നും തിരിച്ചെത്തി ,എല്ലാം വഴിയേ മനസിലാകും, മാധ്യമങ്ങളെ കാണും: പീഡന പരാതിയിൽ പ്രതികരണം

ജയസൂര്യ അമേരിക്കയിൽ നിന്നും തിരിച്ചെത്തി ,എല്ലാം വഴിയേ മനസിലാകും, മാധ്യമങ്ങളെ കാണും: പീഡന പരാതിയിൽ പ്രതികരണം

0
ജയസൂര്യ അമേരിക്കയിൽ നിന്നും തിരിച്ചെത്തി ,എല്ലാം വഴിയേ മനസിലാകും, മാധ്യമങ്ങളെ കാണും: പീഡന പരാതിയിൽ പ്രതികരണം

വിവാദങ്ങള്‍ക്കിടെ അമേരിക്കയിലായിരുന്ന ജയസൂര്യ നാട്ടില്‍ തിരിച്ചെത്തി. തനിക്കെതിരെ നടി നല്‍കിയ പരാതിയില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. ”കേസ് കോടതിയിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. അഭിഭാഷകന്‍ പറയുന്ന ദിവസം മാധ്യമങ്ങളെ കാണും. എന്തായാലും മാധ്യമങ്ങളെ കാണും. എല്ലാം വഴിയേ മനസ്സിലാകും”- വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. നടിയുടെ പരാതിയില്‍ ഓഗസ്റ്റ് 29ന് തിരുവനന്തപുരത്താണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അമേരിക്കയിലെ ജോലികള്‍ കഴിഞ്ഞ് ഉടന്‍ തിരിച്ചെത്തുമെന്നും നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരുമെന്നും ജയസൂര്യ നേരത്തെ സമൂഹമാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. നിയമസംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. ഇനിയുള്ള കാര്യം അഭിഭാഷകര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here