Thursday, April 3, 2025

ഫേഷ്യൽ സ്‌കൂളിൽ വെച്ച് ചെയ്ത് പ്രിൻസിപ്പൽ; വീഡിയോ എടുത്ത അധ്യാപികയെ കടിച്ചു…

Must read

- Advertisement -

ലഖ്‌നൗ (Lucknow) : ഉന്നാവോ ജില്ല (Unnao District) യിലെ ഒരു പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക സംഗീത സിംഗ് (Principal Sangeetha Singh) ആണ് സ്‌കൂൾ തന്നെ ബ്യൂട്ടിപാർലറാക്കി(Beauty Parlour) യത്. സ്‌കൂളിൽ വച്ച് ഫേഷ്യൽ ചെയ്യുന്ന പ്രിൻസിപ്പലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ബിഗാപൂർ ബ്ലോക്കിലെ ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്താണ് സംഗീത ഫേഷ്യൽ ചെയ്തുകൊണ്ടിരുന്നത്.

ഇതിന്റെ വീഡിയോ പകർത്തിയ അധ്യാപിക അനം ഖാന്‍ ഇതിന്‍റെ വീഡിയോ ചിത്രീകരിച്ചു. ഇതുകണ്ട് ക്ഷുഭിതയായ പ്രധാനാധ്യാപിക അനം ഖാനെ പിന്തുടരുകയും മർദ്ദിക്കുകയും കയ്യിൽ കടിക്കുകയും ചെയ്തതായാണ് പരാതി. കടിയേറ്റ പാടുകളുടെ വീഡിയോയും അധ്യാപിക പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഗീത സിംഗിനെതിരെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു.

അനം ഖാനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം ബിഘപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതുസംബന്ധിച്ച പരാതി ലഭിച്ചതായി ബിഘപൂർ സർക്കിൾ ഓഫീസർ മായാ റായ് പറഞ്ഞു.

See also  ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ കൊടിയേറ്റം…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article