Wednesday, April 2, 2025

ബൈക്കപകടത്തില്‍ ഓടയില്‍ പരിക്കേറ്റ് രാത്രി മുഴുവന്‍കിടന്ന യുവാവ് മരിച്ച നിലയില്‍…

Must read

- Advertisement -

പുതുപ്പള്ളി: (Puthuppalli) : ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പില്‍ സി ആര്‍ വിഷ്ണുരാജ് (30) ആണു . ചാലുങ്കല്‍പടിക്കു സമീപം ബൈക്കപകടത്തില്‍ പരിക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. രാത്രി മുഴുവന്‍ യുവാവ് പരിക്കേറ്റ് ഓടയില്‍ കിടന്നു. പ്രദേശത്തു വെളിച്ചമില്ലാതിരുന്നതിനാല്‍ അപകടം ആരുമറിഞ്ഞില്ലെന്നാണ് നിഗമനമെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണു ചാലുങ്കല്‍പടിക്കും തറയില്‍പാലത്തിനും ഇടയില്‍ പലചരക്കുകടയുടെ സമീപം ബൈക്ക് മറിഞ്ഞുകിടക്കുന്നതു കണ്ടത്. സമീപത്തു പരിശോധന നടത്തിയപ്പോള്‍ ഓടയില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ വിഷ്ണുവിന്റെ മൃതദേഹവും കണ്ടു. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി പിആര്‍ഒ ആയിരുന്നു വിഷ്ണു. ഡിവൈഎഫ്‌ഐ ഇത്തിത്താനം മേഖലാ കമ്മിറ്റിയംഗവും പീച്ചങ്കേരി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.

ആശുപത്രിയില്‍നിന്നു രാത്രി ഒന്‍പതോടെ വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു. എങ്ങനെ അപകടത്തില്‍പെട്ടെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി അപകടത്തില്‍പെട്ടതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നു ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തും. പിതാവ്: രഘുത്തമന്‍. അമ്മ: വിജയമ്മ. ഭാര്യ: അര്‍ച്ചന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സംസ്‌കരിക്കും.

See also  ഇ പി ജയരാജന് പിന്തുണയുമായി ബിജെപി, ഒന്നുകൊണ്ടും ഭയക്കേണ്ടെന്നും ,പറഞ്ഞതിൽ ഉറച്ചുനിൽക്കണമെന്നും കെ.സുരേന്ദ്രൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article