ഉത്തർപ്രദേശ് (Utharpradesh) : ഉത്തര്‍പ്രദേശി (Utharpradesh) ലെ ബുലന്ദ്ഷഹറി (Bulandshahar) ലാണ് സംഭവം. 20 വയസുകാരനായ മോഹിത് കുമാറാ (Mohit Kumar) ണ് മരിച്ചത്. പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്‍റെ മൃതദേഹം ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി രണ്ടു ദിവസത്തോളം ഗംഗാനദി (Ganga River) യില്‍ കെട്ടിയിട്ട് ഒഴുക്കി. 2 ദിവസം കഴിഞ്ഞിട്ടും ഉയിര്‍ത്തെഴുന്നേൽക്കാതെ വന്നതോടെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.
ഏപ്രില്‍ 26ന് വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഉടനെ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടർന്ന് ഒരു പ്രാദേശിക വൈദ്യന്‍റെ നിർദേശത്തോടെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടു. ഗംഗയില്‍ മൃതദേഹം കെട്ടിയിട്ടാല്‍ പാമ്പിന്‍റെ വിഷം നിര്‍വീര്യമാകുമെന്നും ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്നാണ് ബന്ധുക്കള്‍ വിശ്വസിച്ചിരുന്നത്. 48 മണിക്കൂറോളം ഗംഗയില്‍ മൃതദേഹം കെട്ടിയിട്ടിട്ടും ഉയിര്‍ത്തെഴുന്നേല്‍ക്കില്ലെന്ന് ബോധ്യമായതോടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.