50 യുവതികൾക്കെതിരെ മാനനഷ്ടകേസ് നൽകി യുവാവ്….

Written by Web Desk1

Published on:

കാലിഫോർണിയ (California) : തനിക്കെതിരെ ഫേസ്ബുക്കിലൂടെ മോശം പ്രതികരണങ്ങൾ (Bad reactions through Facebook) നടത്തിയ 50 യുവതികൾക്കെതിരെ കേസ് നൽകി യുവാവ്. കാലിഫോർണിയ (California) സ്വദേശിയായ സ്റ്റുവർട്ട് ലൂക്കാസ് മുറെ (Stuart Lucas Murray) യാണ് യുവതികൾക്കെതിരെ കേസ് നൽകിയത്. യുവതികളില്‍ നിന്ന് 2.6 മില്ല്യൺ ഡോളർ രൂപ നഷ്ടപരിഹാരവും (2.6 million dollars in compensation) ആവശ്യപ്പെട്ടിട്ടുണ്ട്.

“ആർ വീ ഡേറ്റിംഗ് ദി സെയിം ഗയ്” എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ തന്നെ കുറിച്ച് വളരെ മോശമായി അഭിപ്രായങ്ങൾ ഉന്നയിച്ചു എന്ന് ചൂണ്ടി കാണിച്ചാണ് യുവാവിൻ്റെ പരാതി. എന്നാൽ തങ്ങളെ ഭയപ്പെടുത്താനാണ് സ്റ്റുവർട്ട് ‘നിയമനടപടി’ ഉപയോഗിക്കുന്നതെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും യുവതികൾ കോടതിയെ അറിയിച്ചു. ജീവിതത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആളാണ് സ്റ്റുവർട്ട്. ആദ്യമായി അദ്ദേഹത്തെ കണ്ടത് ഈ കേസുമായി ബന്ധപ്പെട്ട് സംസാരിക്കാനായി വീട്ടിൽ വന്നപ്പോഴാണ്. നിരപരാധിയായ തന്നെ വെറുതെ ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നും യുവതികളിൽ ഒരാൾ പറഞ്ഞു.

എന്നാൽ ഫേസ്ബുക്കിലൂടെ തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പോസ്റ്റുചെയ്‌തുവെന്നും അത് തൻ്റെ ഡേറ്റിംഗ് ജീവിതത്തെ സാരമായി ബാധിക്കുകയും പ്രശസ്തിയെ നശിപ്പിക്കുകയും ചെയ്‌തുവെന്നാണ് സ്റ്റുവർട്ട് ലൂക്കാസ് കോടതിയിൽ പറഞ്ഞത്. എന്നാൽ സ്റ്റുവർട്ടിനെ വ്യക്തിഹത്യ നടത്തണമെന്ന ഉദ്ദേശത്തോടെ അല്ല ആരും റിവ്യൂ ഇട്ടതെന്നും അദ്ദേഹത്തെ നേരിട്ട് അറിയാത്തവർ ആണ് പലരുമെന്നും അത് കൊണ്ട് തന്നെ ഇത് അടിസ്ഥാനരഹിതമാണെന്നും യുവതികൾ കോടതിയിൽ വാധിച്ചു. ഇത് ആദ്യമായി അല്ല “ആർ വീ ഡേറ്റിംഗ് ദി സെയിം ഗയ്”എന്ന ഫേസ്ബുക്ക് ​ഗ്രൂപ്പിൽ യുവാക്കൾക്കെതിരെ അധിക്ഷേപരാമർശങ്ങൾ ഉയരുന്നത്. മുൻപ് ചിക്കാഗോയിലുള്ള ഒരു യുവാവും സമാന വിഷയത്തിൽ ​ഗ്രൂപ്പിലെ യുവതികൾക്കെതിരെ മാനനഷ്ടകേസ് നൽകിയിരുന്നു.

See also  ചക്ക ചിപ്‌സ് ക്രിസ്പിയായി കിട്ടാന്‍ …

Leave a Comment