Tuesday, July 29, 2025

കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം…

Must read

- Advertisement -

കൊല്ലം (Kollam) : കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം. (A passenger exposed his nakedness to a woman on a KSRTC bus in Kollam.) ഇന്നലെ രാത്രിയില്‍ കൊട്ടിയത്ത് നിന്നും കൊല്ലത്തേക്ക് സഞ്ചരിച്ച സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. മാവേലിക്കര ഫാസ്റ്റ് പാസഞ്ചറിലാണ് ലൈംഗിക വൈകൃതമുള്ളയാള്‍ യാത്ര ചെയ്തത്. ബസ് മേവറം കഴിഞ്ഞതോടെയാണ് അടുത്ത സീറ്റിലിരിക്കുന്നയാള്‍ സ്വയംഭോഗം ചെയ്യുന്നതായി യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ബസില്‍ പൊതുവേ യാത്രക്കാരും കുറവായിരുന്നുവെന്ന് യുവതി പറഞ്ഞു.

വല്ലാതെ മാനസിക ബുദ്ധിമുട്ട് തോന്നിയതോടെ വിഡിയോ പകര്‍ത്തി പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. യുവതി ചിത്രീകരിച്ച വിഡിയോയില്‍ യാത്രക്കാരന്‍ യുവതിയെ നോക്കിയിരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തുന്നത് വ്യക്തമാണ്. പൊലീസില്‍ പരാതി നല്‍കിയെന്നും ഇത്തരം ദുരനുഭവങ്ങള്‍ യാത്രയ്ക്കിടയില്‍ ഇനിയാര്‍ക്കും ഉണ്ടാവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതെസമയം മറ്റൊരു സംഭവത്തിൽ മുൻ കാമുകിയുടെ മോർഫ് ചെയ്ത നഗ്നഫോട്ടോ ഇൻസ്‌റ്റഗ്രാം വഴി അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ ബാംഗ്ലൂർ നോർത്ത് എഫ്സി ഫുട്ബോൾ താരം അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് കൊല്ലം കൊട്ടാരക്കര കരിക്കോം സ്വദേശി ഹോബിൻ കെ കെ (23) യെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ആയ തന്റെ മുൻ കാമുകിയുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോകൾ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തു എന്നാണ് ഇയാൾക്കെതിരെയുളള കേസ്.

കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് ആണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ എറണാകുളം സെക്ഷൻ കോടതിയിലും ഹൈക്കോടതിയിലും പ്രതിയുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. തുടർന്ന് സ്റ്റേഷനിൽ ഹാജരായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

See also  ഹൃദയശസ്ത്രക്രിയ കഴിഞ്ഞ യുവാവും സുഹൃത്തുക്കളും ചേർന്ന് ഒഴുക്കിൽപെട്ട യുവതിയെ രക്ഷിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article