- Advertisement -
തിരുപ്പൂര്‍ (Thirupur) : പല്ലടത്ത് പലചരക്കുകടയില്‍ കഞ്ചാവു കലര്‍ന്ന മിഠായി വില്‍പ്പനയ്ക്ക് വെച്ച ഝാര്‍ഖണ്ഡ് (Tharghand) സ്വദേശി പിടിയില്‍. സംഭവത്തില്‍ കടയുടമ ആര്‍. ശിവാനന്ദബോറെയെ (33) പല്ലടം പൊലീസ് അറസ്റ്റ് ചെയ്തു. 20 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കലര്‍ന്ന മിഠായികളാണ് കടയില്‍ നിന്ന് പിടിച്ചെടുത്തത്.
പല്ലടം പൊലീസ് ഇന്‍സ്പെക്ടര്‍ ലെനിന്‍ അപ്പാദുരൈയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കടയില്‍ പരിശോധന നടത്തുകയായിരുന്നു. നാട്ടില്‍ നിന്നാണ് കഞ്ചാവുകലര്‍ന്ന മിഠായികള്‍ കൊണ്ടുവന്നതെന്നും പ്രദേശത്ത് താമസിക്കുന്ന അതിഥി ത്തൊഴിലാളികള്‍ക്കാണ് ഇത് വിറ്റിരുന്നതെന്നും പ്രതി മൊഴി നല്‍കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.