കാസർഗോഡ് ( Kasargodu ) : പിരിവിനെന്നു പറഞ്ഞു വീട്ടിലെത്തി ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. (A man who tried to rape a nine-year-old girl after coming to her home on the pretext of going on vacation has been arrested.) കൊടക്കാട് വെള്ളച്ചാൽ സി.പി. ഖാലിദിനെയാണ് (59) നീലേശ്വരം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.
വീട്ടിൽ താൻ മാത്രമേ ഉള്ളൂവെന്നും കയ്യിൽ പണമില്ലെന്നും പെൺകുട്ടി ഇയാളോടു പറഞ്ഞു. ഈ സമയം ഇയാൾ പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി നിലവിളിച്ചു. ബഹളം കേട്ട് വീടിനടുത്തുണ്ടായിരുന്ന കുട്ടിയുടെ ഉമ്മയും സമീപവാസികളും ഓടിയെത്തി. ഖാലിദിനെ പിടികൂടിയ നാട്ടുകാർ കൈകാര്യം ചെയ്തശേഷമാണ് പൊലീസിനെ ഏൽപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.