Friday, August 1, 2025

ജീവനക്കാർക്ക് സ്വയംഭോഗം ചെയ്യാനായി 30 മിനിട്ട് ഇടവേള; ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനാകുമെന്നു കമ്പനി…

ജീവനക്കാരുടെ സമ്മർദ്ദം കുറയ്ക്കാൻ അസാധാരണമായ ഒരു നയം കൊണ്ടുവന്ന കമ്പനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ജീവനക്കാർക്ക് സ്വയംഭോഗം ചെയ്യാൻ 30 മിനിട്ട് ഇടവേളയാണ് കമ്പനി നൽകുന്നത്.

Must read

- Advertisement -

സ്റ്റോക്ക്ഹോം (Stockhom) : എറിക്ക ലസ്റ്റ് ഫിലിംസ് എന്ന സ്വീഡിഷ് കമ്പനിയാണ് പുതിയ നയം കൊണ്ടുവന്നത്. (The new policy was introduced by a Swedish company called Erika Lust Films.) ജീവനക്കാരുടെ സമ്മർദ്ദം കുറയ്ക്കാൻ അസാധാരണമായ ഒരു നയം കൊണ്ടുവന്ന കമ്പനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ജീവനക്കാർക്ക് സ്വയംഭോഗം ചെയ്യാൻ 30 മിനിട്ട് ഇടവേളയാണ് കമ്പനി നൽകുന്നത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കുന്നതിനുമാണ് ഇത് നടപ്പിലാക്കിയതെന്ന് കമ്പനി അധികൃതർ പറയുന്നു.

അഡൽറ്റ് സിനിമകൾ ഉണ്ടാക്കുന്ന കമ്പനിയാണ് എറിക്ക ലസ്റ്റ്. ഇവിടെ 40 ലധികം ജീവനക്കാരുണ്ട്. കൊവിഡ് 19 തുടങ്ങിയ 2020 മുതലാണ് ഈ നയം കൊണ്ടുവന്നതെന്നും ആദ്യം ഒരു പരീക്ഷണമായി തുടങ്ങിയ 30 മിനിട്ട് ഇടവേള 2022 മേയ് മുതൽ കമ്പനിയുടെ ഭാഗമാക്കിയെന്നും അധികൃതർ വ്യക്തമാക്കുന്നു.

‘2021ൽ കെവിഡ് സമയത്ത് ഞാനും എന്റെ ടീമും വളരെ സമ്മർദ്ദത്തിലായിരുന്നു. ജീവിതത്തെ കൊവിഡ് എങ്ങനെയാണ് ബാധിച്ചതെന്നും ജീവനക്കാർ എത്രത്തോളം സമ്മർദ്ദത്തിലാണെന്നും ഞാൻ തിരിച്ചറിഞ്ഞു. പലരുടെയും ജോലിയിലെ ശ്രദ്ധ വരെ കുറഞ്ഞതായി കണ്ടെത്തി. ഈ സമ്മ‌ർദ്ദങ്ങൾ കുറയ്ക്കുന്നതിനും ജോലിയിൽ ശ്രദ്ധ കൂട്ടുന്നതിനുമാണ് സ്വയംഭോഗം ചെയ്യുന്നതിനായി 30 മിനിട്ട് ഇടവേള കൊടുത്തത്. ഇതിനായി ഓഫീസിൽ ഒരു പ്രത്യേക സ്ഥലവും ഒരുക്കി. ഇത് ജീവനക്കാരിൽ സർഗാത്മകത വർദ്ധിപ്പിക്കുന്നു’- കമ്പനി ഉടമ എറിക്ക ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ജീവനക്കാർക്ക് സെക്സ് ടോയ് ഉൾപ്പടെ നൽകാൻ 2022ൽ എറിക്ക കമ്പനി ജർമ്മൻ സെക്സ് ടോയ് ബ്രാൻഡായ ഫാൻ ഫാക്ടറിയെ സമീപിച്ചിരുന്നു. 2022ൽ ‘Chemist4U’ നടത്തിയ ഒരു സർവേയിൽ 14ശതമാനം ആളുകൾ ജോലി സമയത്ത് സ്വയംഭോഗം ചെയ്യുന്നതായി വെളിപ്പെടുത്തിയിരുന്നു.

See also  മഴ വരുന്നേ …….. നാളെ 4 ജില്ലകളിൽ മഴ, ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article