- Advertisement -
മുംബൈ (Mumbai) : മുംബൈയിലെ ലോഖണ്ഡ്വാല കോംപ്ലക്സിലെ (Lokhandwala Complex) 14 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിട (Residential building)ത്തിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു.
റിയ പാലസ് (RIA Palace) കെട്ടിടത്തിന്റെ പത്താം നിലയില്‍ രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ചന്ദ്രപ്രകാശ് സോണി (74), കാന്ത സോണി (74), പെലുബെറ്റ (42) എന്നിവരാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.