Thursday, April 10, 2025

ഒരു മണിക്കൂറിൽ 6 കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കി 27കാരി…

Must read

- Advertisement -

പാകിസ്ഥാൻ (Pakisthan) : അത്യപൂർവ പ്രസവത്തില്‍ 4 ആൺകുഞ്ഞുങ്ങൾക്കും 2 പെൺകുഞ്ഞുങ്ങൾക്കും പിറവി നൽകി 27കാരി. പാകിസ്താനിലാണ് ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് 27കാരി ജന്മം നൽകിയത്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.കുഞ്ഞുങ്ങളെ നിലവിൽ ഇൻക്യുബേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. ചില സങ്കീർണതകൾ സീനത്തിന് ഉണ്ടായിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടുവരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സീനത്ത്- വഹീദ് എന്ന റാവിൽപിണ്ഡി സ്വദേശികളായ ദമ്പതികൾക്കാണ് ആറ് കുഞ്ഞുങ്ങള്‍ പിറന്നത്. അമ്മയും കു‍ഞ്ഞുങ്ങളും സുഖമായിരിക്കുന്നുവന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സീനത്തിന്റെ ആദ്യ പ്രസവമായിരുന്നു ഇത്. കഴിഞ്ഞ വ്യാഴാഴ്ച്ച പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികം വൈകാതെ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും എൻഡിടിവി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം മാധ്യമങ്ങളെ കണ്ട് സീനത്തിന്റെ കുടുംബം കുട്ടികളുടെ കാര്യത്തിൽ സന്തോഷമറിയിച്ചു. ഓരോ 4.5 ദശലക്ഷം ഗർഭധാരണങ്ങളിൽ ഒന്നില്‍ മാത്രമാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

See also  കർക്കിടകത്തിൽ കുടിക്കാം ഉലുവക്കഞ്ഞി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article