Home Uncategorized കടലിൽ കുളിക്കാനിറങ്ങിയ 17കാരൻ ഒഴുക്കിൽപ്പെട്ട് കാണാതായി

കടലിൽ കുളിക്കാനിറങ്ങിയ 17കാരൻ ഒഴുക്കിൽപ്പെട്ട് കാണാതായി

0
കടലിൽ കുളിക്കാനിറങ്ങിയ 17കാരൻ ഒഴുക്കിൽപ്പെട്ട് കാണാതായി

തിരുവനന്തപുരം (Thiruvananthapuram) : പള്ളിത്തുറ (Pallithura) യിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (Melbin F. Juza) (17) ആണ് ഒഴുക്കിൽപ്പെട്ടത്.

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. നാലു സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ടതോടെ മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിൻ കടലിലകപ്പെട്ടു. വേലിയേറ്റ സമയം കൂടിയായതിനാൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു.കോസ്റ്റൽ പോലീസ് തെരച്ചിൽ ആരംഭിച്ചു.

പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here