ബിഗ് ബോസ് മലയാളം ഏഴാം സീസൺ മൂന്നാഴ്ച പിന്നിട്ടിരിക്കുകയാണ്. ഷോയിൽ വരുന്നതിന് മുൻപ് വന്ന പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉയർന്ന് കേട്ട പേരായിരുന്നു ഷാനവാസ് ഷാനുവിന്റേത്. (The seventh season of Bigg Boss Malayalam has been going on for three weeks. Shanavas Shanu was a name that came up in the prediction lists before he appeared on the show.) ബിഗ് ബോസിൽ വലിയൊരു സാന്നിധ്യമാകാൻ ചാൻസുള്ള വ്യക്തിയാണ് ഷാനവാസ് എന്നും മുൻവിധികൾ വന്നു.
അഭ്യൂഹങ്ങൾ ശരിവെച്ച് ഷാനവാസ് ഷോയിലെത്തുകയും ചെയ്തു. ഇപ്പോളിതാ ഷാനവാസിന്റെ ബിഗ്ബോസിലേക്കുള്ള വരവിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സുഹൃത്തും നടിയുമായ സ്വാസിക വിജയ്. സീത എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മിനിസ്‌ക്രീനിലെ ഏറ്റവും ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു സീത.
”ഞാൻ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന വ്യക്തിയും ബിഗ് ബോസിൽ ഇത്തവണ വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയും ഷാനവാസ് ആണ്. ഞാനും അതിനായി കാത്തിരിക്കുകയാണ്. എല്ലാവരും നന്നായി കളിക്കുന്നുണ്ട്. ഷാനവാസിന്റെ സ്വഭാവം എനിക്കറിയാം. അദ്ദേഹം പെട്ടെന്ന് പ്രതികരിക്കുന്ന ആളാണ്. തന്റെ സുഹൃത്ത് ആരാണെന്നോ എതിരാളി ആരാണെന്നോ അദ്ദേഹം നോക്കാറില്ല. ശരിയായ കാര്യങ്ങളോട് അദ്ദേഹം ശരിയായി പ്രതികരിക്കും. അത്യാവശ്യം നർമബോധമുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. സ്പൊണ്ടേനിയസ് ആയിട്ട് അദ്ദേഹം കാര്യങ്ങൾ ഏറ്റെടുക്കും. നന്നായി ഡാൻസ് ചെയ്യും. എല്ലാം നന്നായി നന്നായി കൈകാര്യം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ വോട്ട് ചെയ്യാറുണ്ട്. ഇപ്പോൾ വോട്ട് ചെയ്യേണ്ട ആവശ്യമില്ല. ഷാനവാസ് മുന്നോട്ട് വരുമെന്ന് എന്റെ മനസ് പറയുന്നു. കപ്പ് നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, സ്വാസിക പറഞ്ഞു.
ബിഗ്ബോസിൽ നിന്ന് പല തവണ തന്നെ വിളിച്ചിട്ടുണ്ടെന്നും തനിക്ക് താത്പര്യം ഉണ്ടായിരുന്നെങ്കിലും അമ്മക്ക് 100 ദിവസം തന്നെ പിരിഞ്ഞിരിക്കാൻ പറ്റില്ല എന്നു പറഞ്ഞതുകൊണ്ടാണ് പോകാത്തതെന്നും സ്വാസിക പറഞ്ഞു. ഇനിയും വിളിക്കുകയാണെങ്കിൽ സാഹചര്യങ്ങൾ ഒത്തുവന്നാൽ താൻ ബിഗ്ബോസിൽ മൽസരിക്കുമെന്നും സ്വാസിക കൂട്ടിച്ചേർത്തു.