ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പത്രികസമര്‍പ്പിച്ചു. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം വരണാധികാരിയായ എഡിഎം പ്രേംജി സി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
പത്രിക സമര്‍പ്പണത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥിയുടെ അഫിഡവിറ്റിലെ വിവരങ്ങളും പുറത്തു വന്നു. വി.മുരളീധരന്റെ കയ്യിലുള്ളത് 1000 രൂപ. സ്വന്തമായി വീടോ വസ്തുവോ ഇല്ല. എഫ്ഡി അക്കൗണ്ടില്‍ ശമ്പളം വന്ന വകയില്‍ 10,44,274 രൂപയുണ്ട്. 12 ലക്ഷം രൂപയുടെ കാര്‍ സ്വന്തം. കയ്യിലുള്ള 6 ഗ്രാമിന്റെ മോതിരത്തിന് 40,452 രൂപയാണ് വില. 1,18,865 രൂപയുടെ ആരോഗ്യ ഇന്‍ഷുറസ് പോളിസിയുണ്ട്.് 24,04,591 രൂപയുടെ സ്വത്താണുള്ളത്. ഭാര്യയുടെ കൈവശം 3000 രൂപയുണ്ട്. 3 ബാങ്ക് അക്കൗണ്ടുകളിലായി 20,27,136 രൂപയുണ്ട്. 4,47,467 രൂപയാണു സ്ഥിര നിക്ഷേപം. 15.41 ലക്ഷം രൂപ വിലയുള്ള കാര്‍ 164 ഗ്രാം സ്വര്‍ണവും ചേര്‍ത്ത് 46,76,824 രൂപയുടെ സ്വത്തുണ്ട്. 47,75,000 രൂപ മതിപ്പു വിലയുള്ള വസ്തുവുമുണ്ട്. 10 ലക്ഷം രൂപയുടെ ലോണുണ്ട്.