Friday, July 4, 2025

അമ്മാവനുമായി പ്രണയം… നിർബന്ധ വിവാഹം വേറെ നടത്തി വീട്ടുകാർ…45 ദിവസം കഴിഞ്ഞപ്പോൾ ഭർത്താവിനെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി…

Must read

- Advertisement -

മും​ബൈ (Mumbai) : വി​വാ​ഹ​ത്തി​ന്‍റെ 45-ാം നാ​ള്‍ ന​വ​വ​ര​ന്‍ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദി​ലാ​ണ് സം​ഭ​വം. 25കാ​ര​നാ​യ, പ്രി​യാ​ന്‍​ഷു എ​ന്ന ചോ​ട്ടു​വാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ 24നാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രി​യാ​ന്‍​ഷു​വി​ന്‍റെ ഭാ​ര്യ ഗൂ​ഞ്ച സിം​ഗ് അ​ട​ക്കം മൂ​ന്ന് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി അ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍ ജീ​വ​ന്‍ സിം​ഗു (55)​ മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു ഗൂ​ഞ്ച സിം​ഗ്. ഇ​രു​വ​രു​ടേ​യും പ്ര​ണ​യം വീ​ട്ടി​ല്‍ അ​റി​ഞ്ഞ​തോ​ടെ ഗൂ​ഞ്ച​യെ വി​വാ​ഹം ക​ഴി​ച്ച​യ​ക്കാ​ന്‍ വീ​ട്ടു​കാ​ര്‍ തീ​രു​മാ​നി​ച്ചു.വീ​ട്ടു​കാ​രു​ടെ നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി ഗൂ​ഞ്ച സിം​ഗ് പ്രി​യാ​ന്‍​ഷു​വി​നെ വി​വാ​ഹം ചെ​യ്തു. വി​വാ​ഹ​ത്തി​ന് ശേ​ഷ​വും ഗൂ​ഞ്ച​യും ജീ​വ​നും ത​മ്മി​ലു​ള്ള ബ​ന്ധം തു​ട​ര്‍​ന്നു. പ്രി​യാ​ന്‍​ഷു ബ​ന്ധം തു​ട​രാ​ന്‍ ത​ട​സ​മാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ ഗൂ​ഞ്ച​യും ജീ​വ​നും അ​ദ്ദേ​ഹ​ത്തെ കൊ​ല​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജീ​വ​ന്‍ സിം​ഗ് വാ​ട​ക കൊ​ല​യാ​ളി​ക്ക് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി. വി​വാ​ഹ​ത്തി​ന്‍റെ 45-ാം നാ​ള്‍ വാ​ട​ക കൊ​ല​യാ​ളി പ്രി​യാ​ന്‍​ഷു​വി​നെ പ​തി​യി​രു​ന്ന് വെ​ടി​വെ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​സ്പി അം​ബ്രി​ഷ് രാ​ഹു​ല്‍ പ​റ​ഞ്ഞു.സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്ന​താ​യി എ​സ്പി പ​റ​ഞ്ഞു. ഗൂ​ഞ്ച സിം​ഗി​ന്‍റെ​യും ജീ​വ​ന്‍ സിം​ഗി​ന്‍റെ​യും അ​ട​ക്കം ഫോ​ണ്‍ കോ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കൂ​ടി പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ഗൂ​ഞ്ച​യി​ലേ​ക്കും ജീ​വ​നി​ലേ​യ്ക്കും നീ​ളു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഗൂ​ഞ്ച സിം​ഗ് കു​റ്റം ഏ​റ്റു​പ​റ​ഞ്ഞു. ഗൂ​ഞ്ച​യ്ക്ക് പു​റ​മേ ജ​യ​ശ​ങ്ക​ര്‍, മു​കേ​ഷ് ശ​ര്‍​മ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും എ​സ്പി വ്യ​ക്ത​മാ​ക്കി. ജീ​വ​ന്‍ സിം​ഗി​നെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും എ​സ്പി അ​റി​യി​ച്ചു.

See also  ഷഹ്നയുടെ ദുരൂഹ മരണം; പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article