സ്വർണ ടോയ്‌ലറ്റ് മോഷ്ടിച്ച പ്രതിയുടെ കുറ്റസമ്മതം വർഷങ്ങൾക്ക് ശേഷം

Written by Web Desk1

Published on:

സ്വര്‍ണ (Gold) ത്തില്‍ നിര്‍മിച്ച വസ്തുക്കള്‍ മോഷ്ടാക്കള്‍ക്ക് എന്നും പ്രിയപ്പെട്ട വസ്തുവാണ്. അവ മറിച്ചുവില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില (High price) ലഭിക്കുമെന്നതാണ് കാരണം. ഇപ്പോഴിതാ യുകെ (UK) യില്‍ നിന്നുള്ള ഒരു മോഷ്ടാവിന്റെ കുറ്റസമ്മതമാണ് ശ്രദ്ധ നേടുന്നത്. സ്വര്‍ണത്തില്‍ നിര്‍മിച്ച ടോയ്‌ലറ്റ് (A toilet made of gold) താന്‍ മോഷ്ടിച്ചുവെന്നാണ് മോഷ്ടാവ് സമ്മതിച്ചിരിക്കുന്നത്. ഏകദേശം 50 കോടിയിലധികം മൂല്യം വരും 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ഈ ടോയ്‌ലറ്റിന്. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് ഷയറിലെ വുഡ്‌സ്‌റ്റോക്കില്‍ (In Woodstock, Oxfordshire, England) സ്ഥിതി ചെയ്യുന്ന 300 വര്‍ഷം പഴക്കമുള്ള കൗണ്‍ട്രി എസ്റ്റേറ്റായ ബ്ലെന്‍ഹൈം കൊട്ടാര (Blenheim Palace, a country estate) ത്തില്‍ നിന്നാണ് ഇത് മോഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറെ ചരിത്രപ്രാധാന്യമുള്ള ഈ കൊട്ടാരം മുന്‍ യുകെ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലം എന്ന നിലയില്‍ ലോകപ്രശസ്തമാണ്.

39കാരനായ ജെയിംസ് ഷീന്‍ എന്ന മോഷ്ടാവ് താൻ കുറ്റം ചെയ്തതായി ഓക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചു. മോഷ്ടിച്ച സാധനങ്ങള്‍ ഇയാള്‍ കോടതിക്ക് കൈമാറുകയും ചെയ്തു. 2019 സെപ്റ്റംബറില്‍ ഒരു പരിപാടിക്കിടെ പ്രദര്‍ശിപ്പിച്ച വേളയിലാണ് ടോയ്‌ലറ്റ് മോഷണം പോയത്. പ്രമുഖ ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റെലനാണ് ഈ ടോയ്‌ലറ്റ് രൂപകല്‍പ്പന ചെയ്തത്.

മോഷണം ഉള്‍പ്പടെ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് 17 വര്‍ഷത്തെ തടവ് ജെയിംസ് ഷീന്‍ ഇതിനോടകം തന്നെ അനുഭവിച്ചിട്ടുണ്ട്. നാഷണല്‍ ഹോഴ്‌സ് മ്യൂസിയത്തില്‍ നിന്നും ഉപകരണങ്ങളും മറ്റും മോഷ്ടിച്ച കേസില്‍ പ്രതിയാണിയാള്‍. ടോയ്‌ലറ്റ് മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരേ കൂടി കേസെടുത്തിട്ടുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി 24ന് ഇവര്‍ക്കെതിരേയുള്ള വിചാരണ തുടങ്ങും.

അമേരിക്ക എന്നറിയപ്പെടുന്ന ടോയ്‌ലറ്റ് ഒരു എക്‌സിബിഷന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനം തുടങ്ങി രണ്ട് ദിവസത്തിന് ശേഷം അത് മോഷ്ടിക്കപ്പെട്ടു.

അടുത്തിടെ സ്വര്‍ണത്തില്‍ നിര്‍മിച്ച മറ്റൊരു ടോയ്‌ലറ്റും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വജ്രം പതിപ്പിച്ച സ്വര്‍ണ ടോയ്‌ലറ്റ് ഷാങ്ഹായില്‍ നടന്ന രണ്ടാമത് ചൈന ഇന്റര്‍നാഷണര്‍ ഇംപോര്‍ട്ട് എക്‌സോപിയില്‍ പ്രദര്‍ശിപ്പിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 1.3 മില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഈ ടോയ്‌ലറ്റ് എക്‌സിബിഷനിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു. 40,815 ചെറു വജ്രങ്ങളാണ് ഈ ടോയ്‌ലറ്റില്‍ ഘടിപ്പിച്ചിരുന്നത്.

See also  ഇന്നത്തെ നക്ഷത്രഫലം

Leave a Comment