Saturday, August 16, 2025

തൃശൂരില്‍ യുവാവിനെ വളഞ്ഞിട്ട് തല്ലി കൂട്ടുകാര്‍;തല്ലിയത് ഹെല്‍മെറ്റും ഹെഡ്‌സെറ്റും എടുത്തതിന് !

Must read

- Advertisement -

തൃശൂര്‍: കയ്പമംഗലം മൂന്നുപിടിയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. അശ്വിന്‍ എന്ന യുവാവിനെയാണ് സുഹൃത്തുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. യുവാവിനെ തൂക്കിയെടുത്ത് നിലത്തടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ജിതിന്‍ എന്ന യുവാവിനും പരിക്കേറ്റു. നിസാര കാര്യങ്ങള്‍ക്കായിരുന്ന ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരാതികൊടുക്കാന്‍ അശ്വിന്‍ ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പൊലീസ് ഇടപെടല്‍.
ഒരാളുടെ ഹെല്‍മറ്റും ഹെഡ്സെറ്റും മറ്റൊരാള്‍ എടുത്തതിനെച്ചൊല്ലിയുളള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. യുവാക്കള്‍ ലഹരിയ്ക്കടിമകളാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

See also  സ്‌കൂള്‍ പാഠപുസ്തകത്തില്‍ തമന്ന; പിന്‍വലിക്കണമെന്ന് രക്ഷിതാക്കള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article