തൃശൂര്‍: ശാസ്ത്രത്തെ ജനങ്ങളില്‍ എത്തിക്കാന്‍ മാതൃഭാഷയില്‍ രചനകള്‍ ഉണ്ടാകണമെന്ന് എഴുത്തുകാരി സി.എസ്. മീനാക്ഷി. മലയാള ഐക്യവേദി, വിദ്യാര്‍ത്ഥി മലയാളവേദി തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ശാസ്ത്രരചന മലയാളത്തില്‍ നിര്‍വഹിച്ചപ്പോള്‍ അടിത്തട്ടില്‍ ഉള്ളവരെ പോലും സ്വാധീനിക്കാന്‍ സഹായിച്ചിട്ടുണ്ട്. ‘ഭൗമചാപം’ വായിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഗ്രാമങ്ങളിലെ പരിസ്ഥിതി പ്രവര്‍ത്തകരും തങ്ങളുടെ മേഖലകളില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത് പ്രധാന നേട്ടമായി കരുതുന്നുവെന്നും സി.എസ്. മീനാക്ഷി കൂട്ടിച്ചേര്‍ത്തു.
ഡോ. സെബാസ്റ്റ്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മലയാള ഐക്യവേദി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ഡോ. എം. ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സി. ആദര്‍ശ്, ഡോ. സി.വി. സുധീര്‍, ഹരികുമാര്‍, ഡോ. എസ്. ഗിരീഷ്‌കുമാര്‍, എം.വി. വിദ്യ, ഫാത്തിമ സ്വല്‍ഹ, എന്‍.യു. സജീവ്, മിഷേല്‍ മരിയ, അഭിനന്ദ്, ഷബ്‌ന തുടങ്ങിയവര്‍ സംസാരിച്ചു.
മലയാള ഐക്യവേദിയുടെ പുതിയ ഭാരവാഹികളായി ഡോ. സെബാസ്റ്റ്യന്‍ ജോസഫ്(കണ്‍വീനര്‍), ഡോ. സി. ആദര്‍ശ് (പ്രസിഡണ്ട്), ഡോ. എം.ആര്‍. രാജേഷ് (സെക്രട്ടറി), എം.വി. വിദ്യ (ട്രഷറര്‍), എന്നിവരെയും വിദ്യാര്‍ത്ഥി മലയാളവേദിയുടെ പുതിയ ഭാരവാഹികളായി എന്‍.യു. സജീവ് (കണ്‍വീനര്‍), വി.കെ. വിസ്മയ (പ്രസിഡണ്ട്), കെ.എസ്. കൃഷ്ണപ്രിയ (സെക്രട്ടറി), ഷബ്‌ന (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
ശാസ്ത്രത്തെ ജനങ്ങളിൽ എത്തിക്കാൻ മാതൃഭാഷയിൽ രചിക്കണം :എഴുത്തുകാരി സി.എസ്. മീനാക്ഷി
Written by Taniniram
Published on: