- Advertisement -
കുട്ടനല്ലൂർ ഔഷധിക്ക് സമീപം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ വാഹനം പിക്കപ്പ് വാനിൽ ഇടിച്ച് ഗുരുതര പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കൊഴുക്കുള്ളി കൊല്ലം പറമ്പിൽ രമേശിന്റെ ഭാര്യ ദർശന(37) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന വലക്കാവ് പൊങ്ങണാമൂല നിമിഷ, രവിമംഗലം സന്ദീപിന്റെ മകൾ അനഘ എന്നിവർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഔഷധിയിലെ ജീവനക്കാരായ മൂന്ന് പേരും സഞ്ചരിച്ച വാഹനത്തിനാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. മരണമടഞ്ഞ ദർശനക്ക് രണ്ടു മക്കൾ ഉണ്ട്. രോഹിത്, ശ്രീരൂപ.