Saturday, April 19, 2025

കിണര്‍ ഇടിഞ്ഞു വീണ് രണ്ടുപേര്‍ മണ്ണിനടിയില്‍ : ആശങ്കകള്‍ക്കൊടുവില്‍ രക്ഷകരായി ഫയര്‍ & റെസ്‌ക്യൂ സംഘം

Must read

- Advertisement -

പെരിന്തൽമണ്ണ: കുന്നപ്പള്ളി കളത്തിലക്കരയിൽ കിണർ പണി നടക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് രണ്ട് തൊഴിലാളികൾ കിണറിൽ അകപ്പെട്ടു. കളത്തിലക്കര പള്ളിയാൽത്തൊടി ഹംസയുടെ ഉടമസ്‌ഥതയിലുള്ള പഴയ കിണർ സൈഡ് കെട്ടി പുനരുദ്ധീകരണ പ്രവർത്തനം നടത്തുന്നതിനിടെയാണ് ഇന്ന് അല്പം മുൻപ് അപകടം നടന്നത്.

അരയ്ക്ക് താഴോട്ട് മുഴുവനായും മണ്ണിടിഞ്ഞുവീണ് മൂടിയിട്ട് ഇളകാൻ കഴിയാത്ത നിലയിൽ ആയിരുന്നു.വിവരം അറിഞ്ഞെത്തിയ പോലീസ്, പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ. ട്രോമാ കെയർ പ്രവർത്തകരും സിവിൽ ഡിഫൻസും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിൽ രണ്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രക്ഷാ പ്രവർത്തകർ എത്തും മുൻപ് തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ കിണറിലിറങ്ങി മണ്ണ് മാറ്റിക്കൊണ്ട് അവസരോചിതമായ ഇടപെടൽ നടത്തിയത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കാതിരിക്കാൻ സഹായകരമായി.
ആരുടെയും നില ഗുരുതരമല്ല

See also  ശക്തൻ നവ - ശക്തനാകും : 10 കോടി അനുവദിച്ച് സർക്കാർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article