Friday, April 4, 2025

ദുരന്തദിനം :സ്‌കൂട്ടര്‍ ബസ്സിനടിയില്‍പ്പെട്ട് 19 കാരനും പിക്കപ്പ് വാനിടിച്ച് 22 കാരനും ദാരുണാന്ത്യം

Must read

- Advertisement -

പാവറട്ടി: സ്കൂട്ടർ അപകടത്തിൽ 19കാരനന് ദാരുണാന്ത്യം. പൂവ്വത്തൂർ – പറപ്പൂർ റൂട്ടിലാണ് അപകടം. പൂവ്വത്തൂർ സ്വദേശി രായംമരയ്ക്കാർ മുഹമ്മദ് സഫറാണ് മരിച്ചത്. സഫർ ഓടിച്ച സ്കൂട്ടർ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്വകാര്യ ബസിനടിയിൽപ്പെടുകയായിരുന്നു. ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.

ചാലക്കുടി: വെള്ളിക്കുളങ്ങര റൂട്ടിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെള്ളികുളങ്ങര കോർമലയിൽ അരയംപറമ്പിൽ രഞ്ജിത് (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പരിയാരം കോടശേരി മേട്ടിപ്പാടം കിണറിനടുത്തായിരുന്നു അപകടം. ചാലക്കുടിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ, കോഴിയുമായി പോയിരുന്ന പിക്കപ്പ് വാഹനമാണ് ഇടിച്ചത്.

See also  പുതുശ്ശേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article