Wednesday, April 2, 2025

തൃശൂരില്‍ കൂറ്റന്‍ മരം വീണു; ഓട്ടോറിക്ഷകള്‍ തകര്‍ന്നു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്‌

Must read

- Advertisement -

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ വന്‍ മരം കടപുഴകി വീണു.സ്വരാജ് റൗണ്ടിന് സമീപമാണ് മരം വീണത്. ജനറല്‍ ആശുപത്രി വളപ്പില്‍ നിന്ന് മരമാണ് റോഡിലേക്ക് വീഴുകയായിരുന്നു.

റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. അപകടത്തില്‍ രണ്ട് പെട്ടി ഓട്ടോറിക്ഷകള്‍ കേടുപറ്റി. ഓട്ടോകളുടെ മുകളിലേക്കായിരുന്നു മരം വീണത്. വാഹനത്തിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

മരം റോഡില്‍ വീണതോടെ പ്രദേശത്ത് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. മണ്ണുത്തി മേഖലയില്‍ നിന്നും തൃശ്ശൂര്‍ റൗണ്ടിലേക്ക് എത്തുന്ന റോഡിലാണ് മരം വീണിരിക്കുന്നത്. അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.

See also  ഗുരുവായൂര്‍ അമ്പലത്തില്‍ ഗാനഗന്ധര്‍വ്വന് യേശുദാസിന് പ്രവേശനം നല്‍കണം; ആവശ്യവുമായി ശിവഗിരി മഠം; സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article