തൃശൂർ വില്ലുവട്ടം ആരോഗ്യകേന്ദ്രത്തിന് അജ്ഞാതൻ തീയിട്ടു

Written by Taniniram

Published on:

വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് മാസ്‌ക് ധരിച്ചെത്തിയ അജ്ഞാതന്‍ തീയിട്ടു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വില്ലടം കുറ്റിയാലിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിയിലേയും ഓഫീസിലേയും മേശകളും മരുന്നും ഭാഗികമായി കത്തിനശിച്ചു.

ഓഫീസിലുണ്ടായിരുന്ന ഹെഡ് ക്ലര്‍ക്ക് അനുപിന്റെ ജീന്‍സിലും തീപിടിച്ചു. കാലില്‍ പൊള്ളലേറ്റ അനൂപിനെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേശയിന്‍ ഉണ്ടായിരുന്ന മരുന്നുകളും പുസ്തകങ്ങളുമാണ് കത്തി നശിച്ചത്. കുടുംബാരോഗ്യ കേന്ദ്രം അടയ്ക്കുന്നതിന് മുന്‍പായിരുന്നു മാസ്‌ക്ക് ധരിച്ചെത്തിയയാള്‍ കുപ്പിയില്‍ ഇന്ധനവുമായെത്തി തീ ഇട്ടത്. സംഭവം നടക്കുമ്പോള്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലേഡി സ്റ്റാഫ് വിജിനി, ആംബുലന്‍സിന്റെ ഡ്രൈവര്‍ അന്‍സാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. ഇവര്‍ ബഹളം വെച്ചതോടെ അജ്ഞാതന്‍ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീയണച്ചു.

രണ്ട് ദിവസം മുന്‍പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മാസ്‌ക്ക് ധരിച്ചെത്തിയ അജ്ഞാതന്‍ മരുന്ന് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ബഹളം വെച്ചിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഒല്ലൂര്‍ എസിപി മുഹമ്മദ് നദീം, വിയ്യൂര്‍ സി ഐ മിഥുന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

See also  "ഗ്രാമശ്രീ" പുരസ്കാരം മാങ്ങാറി രാജേന്ദ്രന്

Related News

Related News

Leave a Comment