Wednesday, May 21, 2025

ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലും വൻ കവർച്ച, വിഗ്രഹവും സ്വർണ്ണാഭരണങ്ങളും പണവും മോഷണം പോയി

Must read

- Advertisement -

തൃശൂര്‍: തൃശൂര്‍ ചാവക്കാടില്‍ രണ്ട് ക്ഷേത്രങ്ങളില്‍ നിന്നായി മോഷണം. ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹവും പണവും സ്വര്‍ണ്ണാഭാരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലുമാണ് കവര്‍ച്ച നടന്നത്. ചാവക്കാട് പുതിയ പാലത്തിന് സമീപമുളള നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്രം തിടപ്പള്ളിയുടെ വാതിലിലെ പൂട്ട് അടിച്ച് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ആഭരണങ്ങളും വിഗ്രഹവുമാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ കമ്മിറ്റിയംഗമാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഉടനെ തന്നെ ക്ഷേത്രം ഭാരവാഹികള്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അലമാര കുത്തി പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. ക്ഷേത്ര ഓഫീസിന്റെ പൂട്ടു തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് ഓഫീസിലെ അലമാര തുറന്നാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്. ക്ഷേത്രത്തിലെ കിരീടവും ശൂലവും സ്വര്‍ണ്ണ മാലകളും നഷ്ടപ്പെട്ടതായാണ് വിവരം. ഏഴു പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയിട്ടുള്ളത്. കൂടാതെ രണ്ടു ദിവസത്തെ അമ്പലത്തിലെ വരവ് പൈസയും നഷ്ടപ്പെട്ടതായാണ് വിവരം. മോഷണ വിവരം അറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം അന്വേഷണം ആരംഭിച്ചു.

See also  തൃശൂർ ചിൽഡ്രൻസ് ഹോമിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തലക്കടിച്ച് കൊന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article