തൃശൂര്‍ പട്ടിക്കാട്‌ വാഹനാപകടം: തമിഴ്നാട് സ്വദേശിക്ക് പരിക്ക്

Written by Taniniram

Published on:

പട്ടിക്കാട്. പത്താംകല്ല് ബിവറേജ് ഷോപ്പിനു മുന്നിൽ സർവീസ് റോഡിൽ വാഹനമിടിച്ച് തമിഴ്നാട്
സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് ഒട്ടൻചത്തിരം സ്വദേശി ഗണേശമൂർത്തിക്കാണ് പരിക്കേറ്റത്. ഇയാളെ പട്ടിക്കാട് നിന്നുള്ള 108 ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്
രാത്രി 8 45 ഓടെ സർവീസ് റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മുന്നിൽ പോയിരുന്ന ബൈക്കിൽ ഇടിക്കുകയും ഇടിയെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ഗണേശമൂർത്തിയെ ഇടിക്കുകയും ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Related News

Related News

Leave a Comment