റഷ്യന്‍ കൂലിപ്പട്ടാളത്തിലംഗമായ തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു. ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി കുടുംബം വ്യക്തമാക്കി. യുക്രെയ്‌നിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിന് ഗുരുതരമായി പരിക്കേറ്റതായി കൂടെയുണ്ടായിരുന്ന ജെയിന്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബിനില്‍ മരിച്ചെന്ന എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. യുക്രെയ്‌നിലുണ്ടായ ഷെല്ലാക്രമണത്തില്‍ ജെയിനും പരിക്കേറ്റിരുന്നു. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യന്‍ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്.
പിന്നീടാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസ്സിലായത്. അവിടുത്തെ മലയാളി ഏജന്റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്.