- Advertisement -
തൃശൂരില്‍ ഇന്നലെ പെയ്ത ശക്തമായ കാറ്റിലും മഴയിലും ഒളരിക്കര മദര്‍ ആശുപത്രി പാര്‍ക്കിംഗ് കോമ്പൗണ്ടില്‍ കാറിന് മുകളിലേക്ക് മരം വീണു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പാര്‍ക്കിംഗ് കോമ്പൗണ്ടിലെ വലിയ കൂവളം മരമാണ് കടപുഴകി വീണത്. കാറിലും സമീപത്തും ആളുകള്‍ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. ആശുപത്രിയില്‍ കഴിയുന്ന രോഗിയെ സന്ദര്‍ശിക്കാന്‍ എത്തിയവരുടെ കാറാണ് തകര്‍ന്നത്. വിവരം അറിഞ്ഞ് തൃശൂര്‍ വെസ്റ്റ് പോലീസ് സ്ഥലത്ത് എത്തി.