- Advertisement -
തൃശൂര്‍ പുതുക്കാട് യുവതിയ്ക്ക് കുത്തേറ്റു.കൊട്ടേക്കാട് സ്വദേശിയായ 28 വയസ്സുള്ള ബിബിതയ്ക്കാണ് കുത്തേറ്റത്.രാവിലെ പുതുക്കാട് സെന്ററില്‍ ആണ് സംഭവം.യുവതിയുടെ മുന്‍ ഭര്‍ത്താവ് ലെഫ്റ്റിനാണ് കുത്തിയത്.ഇയാള്‍ പോലീസില്‍ കീഴടങ്ങി.കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. നടുറോഡില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് ബിബിതയ്ക്ക് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഒന്‍പത് തവണയിലധികം കുത്തേറ്റ് ബിബിതയുടെ നില അതീവ ഗുരുതരമാണ്.