തൃശ്ശൂരിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

Written by Taniniram

Updated on:

തൃശ്ശൂരിലെ കോൺഗ്രസിന്റെ ജില്ലാ ഓഫീസായ ഡിസിസി ഓഫീസിൽ പ്രതാപനും ജോസ് വെള്ളൂരിനും എതിരെയുള്ള പോസ്റ്ററുകൾ പതിച്ചു. ” പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല, ജോസ് വെള്ളൂർ രാജിവെക്കുക. ” കോൺഗ്രസ് ലവേഴ്സ് എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് ഡിസിസിയുടെ ചുവരിൽ പതിച്ചത്. ഇന്ന് രാവിലെയാണ് പോസ്റ്ററുകൾ കണ്ടത്. കോൺഗ്രസ് നേതാക്കൾ പോസ്റ്ററുകൾ എടുത്തുമാറ്റി . മുരളീധരൻ തൃശ്ശൂരിൽ തോൽക്കാൻ ഇടയായ സാഹചര്യത്തിൽ കോൺഗ്രസുകാരുടെ ഇടയിൽ ഉണ്ടായ പോരും ഭിന്നതയും മറനീക്കി പുറത്തുവരുന്ന സൂചനയാണ് ഈ പോസ്റ്ററുകൾ നൽകുന്നത്. കെ മുരളീധരൻ തൃശ്ശൂരിലെ കോൺഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. വരും ദിവസങ്ങളിൽ കോൺഗ്രസിന്റെ ഭിന്നത യും പോരും രൂക്ഷമാകും എന്ന് തന്നെയാണ് ഈ പോസ്റ്ററുകൾ സൂചന നൽകുന്നത്.

See also  ' നന്മ പൂക്കും മരം' പ്രകാശനം ചെയ്തു

Related News

Related News

Leave a Comment