- Advertisement -
തൃശൂര്‍: തൃശൂരില്‍ കെ. മുരളീധരന്റെ പരാജയത്തിന് പിന്നാലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ചേരിപ്പോര് ഡിസിസി സെക്രട്ടറിയുടെ വീട് ആക്രമിക്കുന്നതിലേക്ക് വരെ എത്തി.തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണമുണ്ടായി.രണ്ടു കാറുകളിലായി എത്തിയ അക്രമി സംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി. കെ മുരളീധരന്റെ അടുത്ത അനുയായിയാണ് സജീവന്‍ കുരിയച്ചിറ.
ആക്രമണത്തിന് പിന്നില്‍ ഇന്ന് സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരാണെന്ന് പിന്നീട് സജീവന്‍ കുര്യച്ചിറ ആരോപിച്ചുു.