തൃശൂരിൽ കാരൾ പൊലീസ് വിലക്കിയ സംഭവത്തിൽ കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ വിശദീകരണം തേടി

Written by Taniniram

Published on:

തൃശൂര്‍ : പാലയൂര്‍ പള്ളിയില്‍ കാരള്‍ ഗാനം പാടുന്നത് പൊലീസ് വിലക്കിയ സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. ജനുവരി 15നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്റെ നിര്‍ദേശം. ഡിസംബര്‍ 23നാണ് ചാവക്കാട് പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ കാരള്‍ ഗാനാലാപനം പൊലീസ് തടഞ്ഞത്. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് പറഞ്ഞ് ചാവക്കാട് എസ്‌ഐ വിജിത്ത് ഗാനാലാപനം തടയുകയായിരുന്നു. ക്രിസ്മസ് അലങ്കാരങ്ങള്‍ തൂക്കിയെറിയുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചിരുന്നു. കമ്മിറ്റിക്കാര്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും എസ്‌ഐ അദ്ദേഹത്തോട് സംസാരിക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് സുരേഷ് ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും പൊലീസ് കാരള്‍ ഗാനാലാപനത്തിന് അനുമതി കൊടുത്തില്ല. പള്ളി ചരിത്രത്തില്‍ ആദ്യമായാണ് കാരള്‍ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു. അതിനിടെ, ആരോപണവിധേയനായ എസ്‌ഐ വിജിത്തിനെ പേരാമംഗലം സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി.

See also  വി കെ മോഹനൻ കാർഷിക സംസ്കൃതിയുടെ തണ്ണിമത്തൻ വിളവെടുപ്പ് മഹോത്സവം

Related News

Related News

Leave a Comment