Saturday, October 18, 2025

തൃശൂര്‍ ചേലക്കരയില്‍ പെരുന്നാള്‍ ദിനത്തില്‍ മകള്‍ക്ക്‌ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂരമർദനം

Must read

തൃശ്ശൂര്‍ (Thrissur) : തൃശ്ശൂര്‍ ചേലക്കര (Thrissur Chelakkara) യില്‍ മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി എത്തിയ യുവാവിന് മര്‍ദ്ദനം. ചേലക്കോട് സ്വദേശി സുലൈമാനാണ് മര്‍ദ്ദനമേറ്റത്. ഭാര്യാ മാതാവും പിതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തൊട്ടടുത്ത വീട്ടിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞ്. ഇരുവരും വടികള്‍ ഉപയോഗിച്ച് സുലൈമാനെ തുടര്‍ച്ചയായി അടിക്കുന്നുണ്ടായിരുന്നു. അടിയേറ്റ സുലൈമാന്‍ നിലവിളിക്കുകയായിരുന്നു. സുലൈമാന്റെ ഭാര്യ പിടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും അടി തുടര്‍ന്നു.

കുടുംബപ്രശ്‌നങ്ങള്‍ കാരണം ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു സുലൈമാന്‍. പെരുന്നാളായതിനാല്‍ മകള്‍ക്ക് സമ്മാനം നല്‍കാന്‍ എത്തിയതായിരുന്നു. മര്‍ദ്ദനത്തില്‍ മൊഴിയെടുത്ത ശേഷം അന്വേഷണം ആരംഭിച്ചതായി ചേലക്കര പോലീസ് അറിയിച്ചു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article