- Advertisement -
തൃശൂർ: ദേശീയ പാതയിലൂടെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. മുരിങ്ങൂർ ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു സംഭവം. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയുടെ സഞ്ചാരി ബസിലാണ് തീപിടുത്തം ഉണ്ടായത്.
ബസിന്റെ പിന്നിൽ എഞ്ചിന്റെ ഭാഗത്താണ് തീ പിടുത്തം ഉണ്ടായത്. ബസിന് സമീപം യാത്ര ചെയ്തിരുന്ന ബൈക്ക് യാത്രകരാണ് ബസിൻ്റെ പിറകിൽ നിന്നും പുക ഉയരുന്നത് കണ്ടത് തുടർന്ന് ബസ്സിനെ പിന്തുടർന്ന ഡ്രൈവറെ വിവരം അറിയിച്ചു.
ഫോഴ്സ് സംഘമെത്തി വേഗത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ ബസിന്റെ അകത്തേക്ക് വ്യാപിക്കുന്നത് തടയാൻ സാധിച്ചു .