വില്വാദ്രിനാഥ ക്ഷേത്രത്തിലെ നാലമ്പലത്തിന് അകത്തുള്ള വഴിപാട് കൗണ്ടറില്‍ മോഷണം നടന്നു. .പഴയന്നൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.മേശ വലിപ്പുകളില്‍ ഉണ്ടായിരുന്ന ഒന്നര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. ചൊവ്വ രാത്രിയില്‍ ചുറ്റമ്പലത്തിലേക്കു കയറി വഴിപാടു കൗണ്ടറിന്റെ മേല്‍ക്കൂരയിലെ ഓടു മാറ്റിയാണു കള്ളന്‍ അകത്തുകടന്നിട്ടുള്ളത്. മേശ വലിപ്പുകളില്‍ ഉണ്ടായിരുന്ന പത്തിന്റെ നോട്ടുകളും ചില്ലറയും ഒഴികെയുള്ള പണം നഷ്ടമായിട്ടുണ്ട്. ഇന്നലെ രാവിലെ ദേവസ്വം ജീവനക്കാരന്‍ എത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്.രാത്രി സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ ക്ഷേത്രത്തില്‍ ചുമതലയിലുണ്ടായിരുന്നു. ക്ഷേത്രത്തിലെ വഴിപാടിനുള്ള അപ്പം ഉണ്ടാക്കുന്നയാള്‍ പുലര്‍ച്ചെ ഒരു മണി വരെ നാലമ്പലത്തിനകത്തെ തിടപ്പള്ളിയില്‍ ഉണ്ടായിരുന്നെങ്കിലും അതിനു ശേഷമാണു മോഷ്ടാവ് എത്തിയിട്ടുള്ളതെന്നാണു സംശയിക്കുന്നത്.
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ മോഷണം; വഴിപാട് കൗണ്ടറിലെ 1.5 ലക്ഷം രൂപ നഷ്ടപ്പെട്ടു

- Advertisement -