കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ തിരുവമ്പാടി ദേവസ്വം;തമ്പുരാൻ ചമയൽ നടക്കില്ല, തൃശൂർ പൂരം നടത്തിപ്പ് ഉന്നതാധികാര സമിതിയെ അംഗീകരിക്കില്ല

Written by Taniniram

Published on:

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവമ്പാടി ദേവസ്വം.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വയം തമ്പുരാന്‍ ചമയുന്നുവെന്ന് സെക്രട്ടറി കെ.ഗിരീഷ് അറിയിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സ്വത്ത് കണ്ണുവച്ചാണ് ബോര്‍ഡിന്റെ നീക്കം. തേക്കിന്‍ക്കാട് മൈതാനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തറവാട്ടുസ്വത്തല്ലെന്നും കെ.ഗിരീഷ് തുറന്നടിച്ചു.
ഹൈക്കോടതിയിലെ കേസില്‍ ദേവസ്വങ്ങള്‍ കക്ഷിചേരുമെന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്തിപ്പ് മറ്റൊരു സമിതിയെ ഏല്‍പ്പിച്ചാല്‍ അതില്‍ കൂടുതല്‍ നിയന്ത്രണം വരുമെന്ന ആശങ്കയാണ് ഇത്തരം ഒരു പ്രസ്താവനയിലേക്ക് നയിച്ചതെന്നാണ് വിവരം. തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പാറമേക്കാവ് ദേവസ്വത്തെ കുറിച്ച് വളരെ കുറച്ച് പരാമര്‍ശങ്ങള്‍ മാത്രമാണ് സത്യവാങ്മൂലത്തിലുള്ളത്. ഇത് ദേവസ്വങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണെന്നും തിരുവമ്പാടി ദേവസ്വം കുറ്റപ്പെടുത്തുന്നു.

See also  അതിരപ്പിള്ളിയിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.

Related News

Related News

Leave a Comment