വടക്കാഞ്ചേരി: തെക്കുംകര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി വികസന സെമിനാർ
തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയൻ ഉദ്ഘാടനം ചെയ്തു.
തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.ആസൂത്രണ സമിതി
ഉപാധ്യക്ഷൻ എം. രേണുകുമാർ പദ്ധതി വിശദീകരണം നടത്തി,വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ എം.കെ. ശ്രീജ, തെക്കുംകര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.ആർ. രാധാകൃഷ്ണൻ , തെക്കുംകര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ
വി.സി.സജീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.ആർ കൃഷ്ണൻ കുട്ടി, കെ.രാമചന്ദ്രൻ, കില റിസോഴ്സ് പേഴ്സൺ കെ.സുഭാസ് എന്നിവർ സംസാരിച്ചു.തെക്കുംകര ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് ഉമാലക്ഷ്മി സ്വാഗതവും
തെക്കുംകര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഡോ.ടി.എൻ. ബിന്ദു നന്ദിയും പറഞ്ഞു
തെക്കുംകര പഞ്ചായത്തിന്റെ വാർഷിക പദ്ധതി വികസന സെമിനാർ

- Advertisement -
- Advertisement -