തൃശൂരില്‍ ഡോക്ടറുടെ വീട്ടില്‍ വന്‍കവര്‍ച്ച 17 പവന്‍ നഷ്ടപ്പെട്ടു

Written by Taniniram

Published on:

തൃശ്ശൂർ – അടച്ചിട്ട വീട് കുത്തിത്തുടർന്ന് 17 പവൻ കവർന്നു. ഒളരി കൽഹാര അപ്പാർട്ട്മെന്റിന് സമീപം പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് 17 പവൻ കവർന്നത്. ഡോക്ടർ കുരുവിളയുടെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രിയാണ് വീട്ടിൽ മോഷണം നടന്നത് എന്ന് സംശയിക്കുന്നു. വ്യാഴാഴ്ച രാവിലെ വീട്ടുജോലിക്കാരി യാണ് മോഷണ വിവരം ആദ്യം അറിയുന്നത്. വീടിന്റെ പുറകുവശത്തെ ഇരുമ്പ് വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു. മുറികളിൽ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. മൂന്ന് മോതിരവും ഒരു ചെയിനും ആണ് നഷ്ടപ്പെട്ടതായി കണക്കാക്കുന്നത്. ബാത്റൂമിലെ പൈപ്പും തുറന്നിട്ടിരുന്നു. ഒരു മാസമായി ഡോക്ടറും കുടുംബവും അമേരിക്കയിലുള്ള മകന്റെ അടുത്തായിരുന്നു. സംഭവം അറിഞ്ഞ് ടൗൺ വെസ്റ്റ് പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. വീട്ടിലെ സിസിടിവിയിലെ ദൃശ്യങ്ങൾ, വിരൽ അടയാളങ്ങൾ അടക്കം പരിശോധിച്ചു വരുന്നു.

See also  തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരണപ്പെട്ടു

Related News

Related News

Leave a Comment