- Advertisement -
അയല്‍ വീട്ടിലെ വിവാഹത്തിന് ദീപാലങ്കാരത്തിന് സഹായിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുമിറ്റക്കോട് കളത്തിലായില്‍പടി വിപിന്‍ (30) ആണ് മരിച്ചത്. വീടിന് സമീപത്തെ വീട്ടില്‍ വൈദ്യുത ദീപാലങ്കാരത്തിന്‍റെ ജോലിയെടുക്കുന്നതിനിടെയിലാണ് അപകടമുണ്ടായത്. ഉടന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അച്ഛന്‍ വേലായുധനും പത്മിനി അമ്മയുമാണ്. ഭാര്യ. കാവ്യ, മകന്‍ സയണ്‍, സഹോദരന്‍ സുബിന്‍.