തൃശൂര്‍ : കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വടൂക്കരയില്‍ മാതൃക കൃഷിയുടെ മൂന്നാം ഘട്ട വാഴ- പച്ചക്കറി കൃഷിയുടെ നടീല്‍ സിപിഐ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ജില്ലയില്‍ മണ്ഡലം അടിസ്ഥാനത്തില്‍ പലയിടത്തും ചെറുതും വലുതുമായ സ്ഥലങ്ങള്‍ കണ്ടെത്തി നെല്‍കൃഷിയും പച്ചക്കറി കൃഷിയും ചെയ്തു വരുന്നുണ്ടെന്നും വിഷരഹിത പച്ചക്കറി നാട്ടുകാര്‍ക്ക് നല്‍കുന്നതിനു വേണ്ടിയാണ് കിസാന്‍ സഭ ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാനത്തുടനീളം ഇത്തരം ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതെന്നും അഡ്വക്കേറ്റ് കെ വി സുമേഷ് പറഞ്ഞു. കാര്‍ഷിക രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ ഇത്തരം മാതൃക കൃഷി രീതിയിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടിഷ്യു കള്‍ച്ചര്‍ വാഴ തൈകള്‍ കൂടാതെ ചേന, ചേമ്പ്, പടവലം, അവന്‍, ഇഞ്ചി, വെണ്ട, വിവിധതരം പച്ചമുളക് എന്നിവ കൂടി കൃഷി ചെയ്തുവരുന്നുണ്ട് വടൂക്കരയില്‍ തന്നെ നാലാം ഘട്ടത്തിലും അഞ്ചാംഘട്ടത്തിലും ആയുള്ള സ്ഥലം കണ്ടെത്തി കൃഷി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കൂര്‍ക്കഞ്ചേരി മേഖല സെക്രട്ടറി പി എച്ച് നസീര്‍ അറിയിച്ചു
ചടങ്ങില്‍ സിപിഐ കൂര്‍ക്കഞ്ചേരി മേഖല സെക്രട്ടറി ജയമോഹന്‍, അധ്യക്ഷനായിരുന്നു. കിസാന്‍ സഭ കുറുക്കഞ്ചേരി മേഖല വൈസ് പ്രസിഡന്റ് കളത്തില്‍ സുകുമാരന്‍ സ്വാഗതവും സെക്രട്ടറി പി എച്ച് നസീര്‍ നന്ദിയും പറഞ്ഞു. മഹിള കിസാന്‍ സഭ ജില്ലാ അംഗം കെ. ആര്‍ അജിത, കിസാന്‍ സഭ അംഗങ്ങളായ ജെറോം ഫ്രാന്‍സിസ്, കെ വി സന്തോഷ്, ഇക്ബാല്‍, എ ഐ ടി യു സി ഭാരവാഹിയായ വിജയരാഘവന്‍, പ്രവാസി ഫെഡറേഷന്‍ മേഖല കമ്മിറ്റിയംഗം മനാഫ്, ഷീജ എന്നിവര്‍ സംബന്ധിച്ചു.