പിഎംഎവൈ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച വീടുകളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശനം നടത്തി

Written by Taniniram

Published on:

പിഎംഎവൈ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച വീടുകളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശനം നടത്തി.  കിഴുത്താണി സ്വദേശി  കുഞ്ഞിലിക്കാട്ടിൽ നളിനിയുടെ വീട്ടിൽ സന്ദർശനം നടത്തിയ സുരേഷ് ഗോപി കുടുംബാംഗങ്ങൾക്ക് ഓണപ്പുടവ സമ്മാനിച്ചു. നിർമാണം പൂർത്തീകരിച്ച വീട് ചുറ്റി കണ്ട് മകൻ രാജുവിനോടും കുടുംബാംഗങ്ങളോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് മന്ത്രി  മടങ്ങിയത്.

കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ അന്തരിച്ച തേലപ്പിള്ളി സ്വദേശി കൊളങ്ങാട്ടിൽ  ശശിയുടെ വീട് സന്ദർശിച്ച് അമ്മ തങ്കയ്ക്ക് ഓണപ്പുടവ നൽകിയാണ് മടങ്ങിയത്. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് ചെറാക്കുളം, വാർഡ് മെംബർ അജയൻ തറയിൽ, ജനറൽ സെക്രട്ടറി ബൈജു കുറ്റിക്കാട്ട്, ജോജൻ കൊല്ലാട്ടിൽ, രമേഷ് അയ്യർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Related News

Related News

Leave a Comment