കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ സുരേഷ് ഗോപിയുടെ പ്രതിഷേധം. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തന്റെ വെങ്കല പ്രതിമ താൻ പണിതു നൽകുമെന്നു സ്ഥലം സന്ദർശിച്ച സുരേഷ് ഗോപി എംപി പറഞ്ഞു.
ജൂൺ 9 ന് ആണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി ബസ് ഇടിച്ചു തകർന്നു വീണത്. മാസം രണ്ടായിട്ടും പ്രതിമയുടെ പുനഃനിർമാണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. രണ്ടുമാസത്തിനകം പ്രതിമ പുനർനിർമിക്കും എന്നായിരുന്നു സർക്കാരിന്റെ വാക്ക്. പ്രതിമയുടെ പുനർനിർമാണത്തിന് വേണ്ടിയുള്ള ചെലവ് കെഎസ്ആർടിസി വഹിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു.