തൃശൂരിൽ കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കരുവന്നൂർ എട്ടുമന കൊല്ലാടിയ്ക്കൽ സുനിലിൻ്റെ മകൻ ശ്രീമോൻ (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരരയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് ശ്രീമോനെ കാണാതാകുന്നത്. അന്തിക്കാട് സ്റ്റേഷനിലും ചേർപ്പ് സ്റ്റേഷനിലും ബന്ധുക്കൾ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ പുങ്കുന്നത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നാണ് ബന്ധുക്കൾ എത്തി മരിച്ചത് ശ്രീമോൻ തന്നെയെന്ന് സ്ഥിരികരിച്ചത്. മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അമ്മ ഗിരിജ. സഹോദരൻ അനുമോൻ.
Related News