- Advertisement -
തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്.ഐ മരിച്ച നിലയില്‍. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ് (35)ആണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വിസ്റ്റ് നടപടികള്‍ പുരോഗിമിക്കുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നേടിയ ജിമ്മി കേരള പോലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ്. അയ്യന്തോള്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസും പോലീസ് അക്കാദമിയിലെ സിവില്‍ പോലീസ് ആയ ചേര്‍പ്പ് സ്വദേശിയും മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.