സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തൃശൂര്‍ റൂറല്‍ പൊലീസിലെ എസ്.ഐ: ചന്ദ്രശേഖരന്‍ അറസ്റ്റില്‍ എസ്.ഐ: ചന്ദ്രശേഖരന്‍ മാള സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചെന്നാണ് കേസ്. രണ്ടു വര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
എസ്.പി.സി. വിദ്യാര്‍ഥികളുടെ ചുമതല എസ്.ഐയ്ക്കായിരുന്നു. പെണ്‍കുട്ടി അന്ന്, ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. സ്റ്റുഡന്റ് കൗണ്‍സിലറോടാണ് പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കൗണ്‍സിലര്‍ ഉടനെ തൃശൂര്‍ റൂറല്‍ വനിതാ പൊലീസിനെ അറിയിക്കുകയായിരുന്നു