റഷ്യയിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Written by Taniniram

Published on:

തൃശൂര്‍: ബന്ധുക്കളുടെ നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ റഷ്യയില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്റെ (36) മൃതദേഹം നാളെ നാട്ടിലെത്തിക്കും. റഷ്യയില്‍ സൈനിക സേവനത്തിനിടെ യുക്രെയിനിലെ ഡോണസ്‌കില്‍ ഷെല്ലാക്രമണത്തിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റിലാണ് സന്ദീപ് ചന്ദ്രന്റെ മരണം ഔദ്യോഗികമായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇന്ന് ദുബായില്‍ നിന്ന് പുറപ്പെടുന്ന ഫ്‌ലൈറ്റ് നാളെ പുലര്‍ച്ചെ മൂന്നുമണിയോടെ കൊച്ചിയിലെത്തുമെന്നും അധികൃതര്‍ അറിയിച്ചു.

സന്ദീപിന്റെ ചന്ദ്രന്റെ മരണത്തില്‍ തൃശ്ശൂര്‍ റൂറല്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പിക്കാണ് അന്വേഷണ നടത്തിയിരുന്നു. മരിച്ച സന്ദീപിന്റെ കേരളത്തില്‍ നിന്നുള്ള റഷ്യന്‍ യാത്രയെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ പട്രോളിംഗ് സംഘം കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷന്‍ വഴിയാണ് കുടുംബം അറിഞ്ഞത്.

See also  യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: ഇരിങ്ങാലക്കുടയിൽ യുവതിക്കെതിരെ പരാതി

Related News

Related News

Leave a Comment