- Advertisement -
പട്ടിക്കാട്. പാണഞ്ചേരി റോട്ടറി ക്ലബ്ബിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷത്തോടനുന്ധിച്ച് നടത്തിയ കുടുംബ സംഗമം റോട്ടറി ഗവർണ്ണേഴ്സ് ഗ്രൂപ്പ് റപ്രസന്റേറ്റീവ് ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് വലിയമറ്റം അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി കെ. ജെസ്വിൻ മുഖ്യ പ്രഭാഷണം നടത്തി. തൃശൂർ ബാർ അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. അനീഷ് പുത്തൻപുരയ്ക്കലിനെ ആദരിച്ചു. സെക്രട്ടറി രാജു പാറപ്പുറം, ട്രഷറർ പ്രഭീഷ്, അംഗങ്ങളായ ഡോ. നന്ദകുമാർ, സണ്ണി, ജോൺ മാത്യു, ജോസ് എന്നിവർ സംസാരിച്ചു. രോഗികൾക്ക് ചികിത്സാ സഹായം നൽകി.