എം.എ ഭരതനാട്യം രണ്ടാം റാങ്ക് സ്വന്തമാക്കി ആർ എൽ വി രാമകൃഷ്ണൻ

Written by Taniniram

Published on:

കാലടി സംസ്കൃ‌ത സർവ്വകലാശാലയിൽ എം.എ ഭരതനാട്യം (ഫുൾ ടൈം ) പരീക്ഷയിൽ രണ്ടാം റാങ്ക് സ്വന്തമാക്കി ആർ എൽ വി രാമകൃഷ്ണ‌ൻ. കഴിഞ്ഞ ദിവസം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചുവെന്നും വലിയ മാനസിക സംഘർഷത്തിൽ എഴുതിയ പരീക്ഷയിൽ വിജയം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആർ എൽ വി രാമകൃഷ്ണ‌ൻ പറഞ്ഞു.

ഭരതനാട്യത്തിന് പുറമേ മോഹിനിയാട്ടത്തിലാണ് ആർഎൽവി രാമകൃഷ്ണൻ എംഎ നേടിയത്. മോഹിനിയാട്ടത്തിൽ കേരള സംഗീത നാടക അക്കാദമി അവാർഡും നേടിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ആർഎൽവിക്കെതിരെ ജൂനിയർ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയാധിക്ഷേപം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴി വച്ചിരുന്നു. വിമർശനങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് രാമകൃഷ്ണൻ ഭരതനാട്യം എം എ പരീക്ഷ എഴുതുന്നത്.

See also  ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ വരുമാനം ആറ് കോടി, റെക്കോർഡ് കല്യാണവും നടന്നു

Related News

Related News

Leave a Comment