കണ്ണ് കെട്ടി കുക്കുംബര്‍ അരിഞ്ഞ് റിക്കോര്‍ഡിട്ട് അരുണ്‍കൃഷ്ണ

Written by Taniniram

Updated on:

കണ്ണാറ: കണ്ണ് കെട്ടി 30 സെക്കന്‍ഡ് കൊണ്ട് ഏറ്റവും കൂടുതല്‍ കഷണങ്ങളായി കുക്കുംബര്‍ അരിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ കണ്ണാറ കൊലയാനക്കുഴി സ്വദേശി അരുണ്‍ കൃഷ്ണയെ സിപിഐഎം ആദരിച്ചു. പീച്ചി ലോക്കല്‍ കമ്മിറ്റി, ചീനിക്കടവ് ബ്രാഞ്ച് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്. എരിയ കമ്മിറ്റി സെക്രട്ടറി എം.എസ് പ്രദീപ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം കെ.വി സജു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫ്രാന്‍സീന ഷാജു, പഞ്ചായത്തംഗം സ്വപ്‌ന രാധാകൃഷ്ണന്‍, വാര്‍ഡ്‌മെമ്പര്‍ രേഷ്മ സജീഷ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍, പ്രദേശവാസികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേലങ്ങത്ത് വീട്ടില്‍ രവീന്ദ്രന്‍ തങ്കമണി ദമ്പതികളുടെ മകനാണ് അരുണ്‍ കൃഷ്ണ. 2024ലെ റെക്കോര്‍ഡിലാണ് അരുണ്‍ കൃഷ്ണയുടെ നേട്ടം എഴുതിച്ചേര്‍ത്തത്. നിലവില്‍ മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഷെഫായി ജോലി ചെയ്തു.വരികയാണ് അരുണ്‍. കുക്കുംബര്‍ അരിയുന്നതിലെ വേഗത കണ്ട് വെറുതെ ഒരു നേരം പോക്കിന് സുഹൃത്ത് പകര്‍ത്തിയ വീഡിയോ ആണ് അരുണിനെ റെക്കോര്‍ഡിന്
അര്‍ഹനാക്കിയത്. ഇതിനുപുറമേ വെജിറ്റബിള്‍ കാര്‍വിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. പട്ടിക്കാട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വഴുക്കുംപാറ ശ്രീനാരായണഗുരു കോളേജ്, തൃശ്ശൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയുട്ട് എന്നിവിടങ്ങളിലെ പൂര്‍വവിദ്യാര്‍ഥിയാണ്. അടുത്തതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനുള്ള പരിശ്രമത്തിലാണ് അരുണ്‍ കൃഷ്ണ.

See also  മോഹൻലാലിനും സൈന്യത്തിനും നേരെ മോശം പരാമർശം , യൂട്യൂബർ ചെകുത്താനെതിരെ കേസ് , അജു അലെക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു

Related News

Related News

Leave a Comment